ദുബയ്: ദുബയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവരുടെ യാത്രാ പ്രോട്ടോകോളില്‍ മാറ്റം വരുത്തി. ഇനി മുതല്‍ ഒരു സംസ്ഥാനത്തേക്ക് ദുബയില്‍ നിന്ന് നേരിട്ട് വരുന്നവരും മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങി കണക്ഷന്‍ വിമാനത്തില്‍ വരുന്നവര്‍ക്കും രണ്ട് മാനദണ്ഡങ്ങളായിരിക്കും സ്വീകരിക്കുക.
ദുബയില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ അല്ലെങ്കില്‍ റാപിഡ് കൊവിഡ് 19 പരിശോധനകള്‍ നിര്‍ബന്ധമായരിക്കുകയില്ല. എന്നാല്‍ ഏതെങ്കിലും മറ്റ് എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങി കണക്ഷന്‍ വിമാനത്തില്‍ വരുന്നവര്‍ക്ക് 96 മണിക്കൂറിനുള്ളിലുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.