തിരുവനന്തപുരത്ത് 681 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ഇന്ന് 11 മരണങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(22 സെപ്റ്റംബര്‍) 681 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 526 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 2 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. 11 പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
കടയ്ക്കാവൂര്‍ സ്വദേശിനി ലത(40), നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍(67), വെഞ്ഞാറമ്മൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍(68), അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍(68), കരിമഠം കോളനി സ്വദേശി സെയ്ദാലി(30), പാറശ്ശാല സ്വദേശിനി പ്രീജി(38), വള്ളക്കടവ് സ്വദേശി ഷമീര്‍(38), പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി(68), പെരുങ്കുഴി സ്വദേശി അപ്പു(70), ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍(81), വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍(54) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 290 പേര്‍ സ്ത്രീകളും 391 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 65 പേരും 60 വയസിനു മുകളിലുള്ള 106 പേരുമുണ്ട്. പുതുതായി 2,071 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,245 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 4,011 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 21,693 പേരും വിവിധ സ്ഥാപനങ്ങളിലായി 541 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 2,413 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. കോവിഡ് പോസിറ്റീവായ 20 ഗര്‍ഭിണികളും 22 കുട്ടികളും നിലവില്‍ ജില്ലയില്‍ ചികില്‍സയിലുണ്ട്.