യുകെയില്‍ കൊവിഡ് മരണനിരക്ക് ഒരു ലക്ഷം കടന്നു

Update: 2021-01-27 09:57 GMT

ലണ്ടന്‍: യുകെയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്കു ശേഷം കൊവിഡ് മരണസംഖ്യ ഒരു ലക്ഷം കടക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുകെ. മരണ രേഖകള്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം യുകെയില്‍ ഇതുവരെ 1,040,00 പേരാണ് മരിച്ചത്. ലോകത്തിലെ ഏറ്റവും കംാവിഡ് കേസുകള്‍ ഉയര്‍ന്ന അമേരിക്കയില്‍ 400,000 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപെട്ടിട്ടുള്ളത്.

യുകെയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വളരെ കൂടുതലാണ്. കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ജീവന്‍ നഷ്ടപ്പെടാതിരിക്കാനും ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുമായി തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവര്‍ക്കും താന്‍ അഗാധമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.




Similar News