കൊവിഡ് 19: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാഗ്രത വേണം വയനാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കല്‍പ്പറ്റ: സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച സാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.
വിദ്യാര്‍ത്ഥികളില്‍ കൊവിഡ് വ്യാപിച്ചാല്‍ വീട്ടിലുള്ള മുതിര്‍ന്നവരിലേക്ക് അത് പകരാനും പ്രായമായവര്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. യാത്രാ വേളകളിലും ക്ലാസിലും ഭക്ഷണം കഴിക്കുന്ന സമയത്തും െകാവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുക, കൈകള്‍ ഇടക്കിടെ സോപ്പ് വെള്ളം അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക എന്നിവ നിര്‍ബന്ധമായും പാലിച്ചിരിക്കണം.