കൊവിഡ് 19: ലോക്ക് ഡൗണും കര്‍ഫ്യൂവും അവസാനിപ്പിച്ച് സൗദി സാധാരണ നിലയിലേക്ക്
റിയാദ്: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി മൂന്ന് മാസം മുമ്പ് സൗദി ഭരണകൂടം പ്രഖ്യാപിച്ച കര്‍ഫ്യൂവും ലോക്ക് ഡൗണും അവസാനിച്ച് സൗദി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. മക്ക ഒഴിച്ചുളള പ്രദേശങ്ങളിലാണ് കര്‍ഫ്യൂ പിന്‍വലിക്കുന്നത്. അതേസമയം കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. മസ്ജിദുകളില്‍ ജുമുഅയും ജമാഅത്ത് നമസ്‌കാരവും നടത്താന്‍ അനുമതിയുണ്ട്.
മാര്‍ച്ച് 23നാണ് സൗദിയിലെ കര്‍ഫ്യു ആരംഭിച്ചത്. 21 ദിവസം ഭാഗികമായ കര്‍ഫ്യൂ ആയിരുന്നെങ്കിലും പിന്നീടത് അനിശ്ചിത കാലത്തേക്ക് നീട്ടി.
കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും സൗദിയിലെ കൊവിഡ് വ്യാപനവും മരണങ്ങളും തുടരുകയാണ്.
സൗദിയില്‍ ഇതുവരെ 154,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 98,917 പേരുടെ രോഗം ഭേദമായി. രാജ്യത്ത് 1,230 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. നിലവില്‍ 54,086 പേരാണ് ചികില്‍സ തേടുന്നത്.