കൊവിഡ്: ചാലക്കുടി നഗരസഭാ കെട്ടിടത്തിന് 3 മാസത്തെ വാടക ഒഴിവാക്കി നല്‍കി

Update: 2020-08-20 15:33 GMT

ചാലക്കുടി: കൊവിഡ് പ്രസിസന്ധികളെ തുടര്‍ന്ന് കച്ചവടം കുറഞ്ഞ സാഹചര്യത്തില്‍ചാലക്കുടി നഗരസഭാ കെട്ടിടങ്ങളില്‍ വാടക നല്‍കി കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് മൂന്നു മാസത്തെ വാടക ഒഴിവാക്കി നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. നേരത്തെ രണ്ട് മാസത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ മൂന്ന് മാസത്തേക്ക് കൂടി ഇളവ് അനുവദിച്ചിരിക്കുന്നത്. വ്യാപാരമേഖല സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് ഇളവ് നല്‍കണമെന്ന് നഗരസഭായോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.

വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ ഭരണപക്ഷത്തെ പി എം ശ്രീധരന്‍, വി ജെ ജോജി, യു വി മാര്‍ട്ടിന്‍ എന്നിവരാണ് ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് വാടക ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്. ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണ യൂണിറ്റ് വിതരണത്തിനായി പൊതുജനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. 

Similar News