കൊവിഡ്: ആലപ്പുഴയിലെ പിബി ജംഗ്ഷന്‍, അഞ്ചാലും കാവ് കേന്ദ്രങ്ങളില്‍ മല്‍സ്യബന്ധനവും വിപണനവും നിരോധിച്ചു

Update: 2020-08-16 12:54 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പിബി ജംഗ്ഷന്‍, അഞ്ചാലും കാവ് തുടങ്ങിയ കേന്ദ്രങ്ങളില്‍ മല്‍സ്യബന്ധനത്തിനും വിപണനത്തിനും നല്‍കിയ അനുമതി റദ്ദാക്കി ജില്ലാ കലക്ടര്‍ ഉത്തരവായി. നേരത്തെ ഈ പ്രദേശങ്ങളില്‍ നിന്നും മല്‍സ്യബന്ധനത്തിനും വിപണനത്തിനും പോകുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഈ പ്രദേശങ്ങളില്‍ റിപോര്‍ട്ട് ചെയ്തതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ച സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് കലക്ടര്‍ അറിയിച്ചു. തോട്ടപ്പള്ളി ഹാര്‍ബറില്‍ മത്സ്യവിപണന നല്‍കിയ അനുമതിയും നേരത്തെ റദ്ദാക്കിയിരുന്നു.നിലവില്‍ ജില്ലയില്‍ വലിയഴീക്കല്‍, വളഞ്ഞവഴി തുടങ്ങിയ ലാന്‍ഡിംഗ് സെന്ററുകളില്‍ മാത്രമാണ് മല്‍സ്യബന്ധനത്തിനും വിപണനത്തിനും അനുമതിയുള്ളത്. 

Similar News