കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 234 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 201 പേര് രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര് വിദേശത്ത് നിന്ന് എത്തിയതാണ്. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13,366 ആയി. 11,300 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 81 മരണം. നിലവില്‍ 1,985 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,273 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പുല്‍പ്പള്ളി സ്വദേശികളായ 32 പേര്, പൊഴുതന 26 പേര്, മേപ്പാടി 21 പേര്, ബത്തേരി 19 പേര്, വെള്ളമുണ്ട 18 പേര്, വെങ്ങപ്പള്ളി 16 പേര്, മാനന്തവാടി 13 പേര്, മീനങ്ങാടി 12 പേര്, പടിഞ്ഞാറത്തറ 10 പേര്, കല്‍പ്പറ്റ 9 പേര്, കോട്ടത്തറ 8 പേര്, എടവക, മൂപ്പൈനാട്, കണിയാമ്പറ്റ 7 പേര് വീതം, മുട്ടില്‍, പനമരം 6 പേര് വീതം, പൂതാടി 3 പേര്, മുള്ളന്‍കൊല്ലി, നെന്മേനി, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വൈത്തിരി രണ്ടു പേര് വീതം, അമ്പലവയല്‍, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബര്‍ രണ്ടിന് ഇസ്രായേലില്‍ നിന്നും, ഡിസംബര്‍ മൂന്നിന് നേപ്പാളില്‍ നിന്നും എത്തിയ ബത്തേരി സ്വദേശികളാണ് വിദേശത്തു നിന്ന് എത്തി രോഗബാധിതരായത്.
201 പേര്‍ക്ക് രോഗമുക്തി
മേപ്പാടി സ്വദേശികളായ 15 പേര്, മാനന്തവാടി 10 പേര്, ബത്തേരി 9 പേര്, കണിയാമ്പറ്റ 8 പേര്, മീനങ്ങാടി, കല്‍പ്പറ്റ, പുല്‍പ്പള്ളി 7 പേര് വീതം, മൂപ്പൈനാട് 5 പേര്, മുട്ടില്‍, പടിഞ്ഞാറത്തറ, തരിയോട്, തിരുനെല്ലി, വൈത്തിരി 4 പേര് വീതം, എടവക, പനമരം 2 പേര് വീതം, നെന്മേനി, വെള്ളമുണ്ട, തവിഞ്ഞാല്‍, കോട്ടത്തറ, മുള്ളന്‍കൊല്ലി, പൊഴുതന സ്വദേശികളായ ഒരോരുത്തരും, രണ്ട് കണ്ണൂര്‍ സ്വദേശികളും, ഒരു എറണാകുളം സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 100 പേരുമാണ് രോഗമുക്തരായത്.
539 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 539 പേരാണ്. 852 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11507 പേര്. ഇന്ന് വന്ന 81 പേര് ഉള്‍പ്പെടെ 689 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1,586 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,86,227 സാംപിളുകളില്‍ 1,85,182 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 1,71,816 നെഗറ്റീവും 13,366 പോസിറ്റീവുമാണ്.