ന്യൂയോര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; വെടിക്കെട്ടോടെ എതിരേറ്റ് ജനങ്ങള്‍
നഗരത്തിലെ പ്രായപൂര്‍ത്തിയായ 70 ശതമാനം ആളുകളും ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടപടി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയെന്ന പ്രഖ്യാപനം വെടിക്കെട്ടോടെയാണ് ആളുകള്‍ സ്വീകരിച്ചത്.
നഗരത്തിലെ പ്രായപൂര്‍ത്തിയായ 70 ശതമാനം ആളുകളും ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. വാണിജ്യ സാമൂഹ്യ നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുമാറ്റി. വാക്‌സിന്‍ എടുത്ത തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇനി മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യേണ്ടതില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണം.