ദോഹ: ഖത്തറില്‍ പുതിയ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. 24 മണിക്കൂറിനിടെ 235 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി 166 പേരാണ് രോഗമുക്തി നേടിയത്. 117 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 108 പേര്‍ യാത്രക്കാരാണ്. 1,770 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്നു ഒരാള്‍ കൂടി കൊവിഡ് മൂലം മരിച്ചു. ആകെ മരണം 601 ആയി. രാജ്യത്ത് ഇതുവരെ 2,23,376 പേര്‍ രോഗമുക്തി നേടി. ഇന്ന് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 77 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 22,305 ഡോസ് വാക്‌സിന്‍ കൂടി നല്‍കിയതോടെ ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 37,30,856 ആയി.