കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരണപ്പെട്ടു. കണ്ണൂര്‍ ചെണ്ടയാട് സ്വദേശിനി ഷൈന ധനേഷ് (42 ) , കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സിനി സന്തോഷ് (43 ) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ചു ഫര്‍വാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ആയിരുന്നു സിനി സന്തോഷിന്റെ അന്ത്യം . ഭര്‍ത്താവ് പുതിയവീട്ടില്‍ ധനേഷ് ( കണ്ണൂര്‍ എക്സ്പാറ്റ്സ് അസ്സോസിയേഷന് എക്സിക്യൂട്ടീവ് അംഗം ) . അച്ഛന് ബാലന് , 'അമ്മ പുഷ്പജ
സിനി സന്തോഷ് ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നെങ്കിലും മരണമടഞ്ഞിരുന്നു . ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിരിക്കവേ ആയിരുന്നു അന്ത്യം . ഭര്‍ത്താവ് സന്തോഷ് കുമാര്‍ ( അല്‍ ഗാനീം ഓട്ടോമോട്ടീവ് ) , മകന് അനന്തറാം .