മലപ്പുറം ജില്ലയില്‍ 191 പേര്‍ക്ക് കൂടി കൊവിഡ്; 286 പേര്‍ക്കു രോഗമുക്തി
ജില്ലയില്‍ ഇന്ന് രണ്ടു പേരാണ് കൊവിഡ് ബാധിച്ച് മരണം സ്ഥിരീകരിച്ചത്
മലപ്പുറം: ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 180 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ടുപേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം, 286 പേര്‍ വിദഗ്ധ ചികില്‍സയ്ക്കു ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 6,942 പേരാണ് വിദഗ്ധ ചികില്‍സയ്ക്കു ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
ജില്ലയില്‍ ഇന്ന് രണ്ടു പേരാണ് കൊവിഡ് ബാധിച്ച് മരണം സ്ഥിരീകരിച്ചത്. ഒളവട്ടൂര്‍ സ്വദേശിനി ആമിന (95), കാടാമ്പുഴ കല്ലാര്‍മംഗലം സ്വദേശിനി കമലാക്ഷി(69) എന്നിവരാണ് മരിച്ചത്. ഹൃദ്രോഗം, ഡീജനറേറ്റീവ് ഡിസ്‌ക് ഡിസീസ്, പിത്താശയ രോഗം, ഓസ്റ്റിയോപൊറോസിസ്, മൂത്രനാളി അണുബാധ എന്നിവ അലട്ടിയിരുന്ന ആമിനയെ ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്ത് 27നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ക്രിറ്റിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കൊവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നിവ കണ്ടെത്തിയതോടെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരം ചികില്‍സ തുടങ്ങി. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇന്‍ജക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി. ആഗസ്ത് 31ന് രോഗിയുടെ ആരോഗ്യ നില വഷളായി. എസിഎല്‍എസ് പ്രകാരം ചികില്‍സ നല്‍കിയെങ്കിലും 31ന് രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, സെറിബ്രോവാസ്‌ക്യൂലര്‍ ആക്‌സിഡന്റ്, എപ്പിലപ്സി എന്നിവ അലട്ടിയിരുന്ന കമലാക്ഷിയെ സപ്തംബര്‍ ഒന്നിനാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു. അവശനിലയിലായിരുന്ന രോഗിയെ കോവിഡ് ഐസിയുവില്‍ പ്രവേശിപ്പിച്ച് ചികില്‍സ തുടങ്ങി. ക്രിറ്റിക്കല്‍ കെയര്‍ ടീം പരിശോധിച്ച ശേഷം മെക്കാനിക്കല്‍ വെന്റിലേഷന്‍ ആരംഭിച്ചു. രാവിലെ ഏഴിന് ഹൃദയാഘാതമുണ്ടായതോടെ എസിഎല്‍എസ് പ്രകാരം ചികില്‍സ നല്‍കിയെങ്കിലും 7.30ന് രോഗി മരണപ്പെടുകയായിരുന്നു.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അലനല്ലൂര്‍ 01, അങ്ങാടിപ്പുറം 02, എ ആര്‍ നഗര്‍ 16, അരീക്കോട് 02, ആതവനാട് 01, മഞ്ഞപ്പെട്ടി 01, ചേലേമ്പ്ര 04, ചെറുവണ്ണൂര്‍ 01, ചോക്കാട് 02, ചുനക്കര 01, എടപ്പാള്‍ 07, എടവണ്ണ 01, കല്‍പകഞ്ചേരി 03, കണ്ണമംഗലം 09, കൊണ്ടോട്ടി 03, കോട്ടക്കല്‍ 02, മലപ്പുറം 03, മമ്പാട് 03, മഞ്ചേരി 09, മങ്കട 03, മൂന്നിയൂര്‍ 16, നീലടത്തുര്‍ 01, ഊരകം 04, ഊര്‍ങ്ങാട്ടിരി 01, പാണ്ടിക്കാട് 01, പന്നിപ്പാറ 01, പരപ്പനങ്ങാടി 09, പറപ്പൂര്‍ 01, പെരിന്തല്‍മണ്ണ 02, പെരുവള്ളൂര്‍ 01, പൊന്മുണ്ടം 06, പുളിക്കല്‍ 07, പുല്‍പ്പറ്റ 02, രണ്ടത്താണി 03, താനൂര്‍ 17, തെന്നല 01, തിരുനാവായ 01, തിരുരങ്ങാടി 04, തിരുവാലി 01, വടകര 01, വളവന്നൂര്‍ 01, വള്ളിക്കുന്ന് 16, വട്ടംകുളം 01, വാഴയൂര്‍ 02, വെളിമുക്ക് 01, വെട്ടത്തൂര്‍ 01, വണ്ടൂര്‍ 01, സ്ഥലം ലഭ്യമല്ലാത്തത് 03.
ഉറവിടമറിയാതെ രോഗബാധിതരായവര്‍
വേങ്ങര 01, മാറാക്കര 01, മേലാറ്റൂര്‍ 01, തിരുരങ്ങാടി 01, കല്‍പകഞ്ചേരി 01, മൂന്നിയൂര്‍ 01.
രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
കരുളായി സ്വദേശിനി-ഒന്ന്
ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
പള്ളിക്കല്‍ 01,
പൊന്മുണ്ടം 01.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
വെളിമുക്ക് 01,
തെന്നല 01.
Covid:191 more cases in Malappuram; 286 people were cured