ഒരിക്കലും ലാഭകരമാവാത്ത പദ്ധതി; കെ റെയില്‍ പദ്ധതിക്കെതിരേ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ സൂചിപ്പിച്ചത് കൊണ്ട് മാത്രമാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍

Update: 2021-12-16 12:43 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാലത്ത് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കല്ലെന്ന് സിപിഐ. പദ്ധതിയെ അനുകൂലിച്ച് പാര്‍ട്ടിയുടെ മേല്‍വിലാസത്തിന് കോട്ടം തട്ടുന്നു. ഒരിക്കലും ലാഭകരമാവാത്ത പദ്ധതിയാണിത്. പരിസ്ഥിതിക്ക് ദോഷകരമാണെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം, എല്‍ഡിഎഫ് പ്രകടനപത്രികയില്‍ സൂചിപ്പിച്ചത് കൊണ്ട് മാത്രമാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍ സംസ്ഥാന കൗണ്‍സില്‍ പറഞ്ഞു.

Tags:    

Similar News