അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് സിപിഎം പ്രവര്‍ത്തകനും കുടുംബത്തിനും മര്‍ദ്ദനം

കൊടിഞ്ഞി പാലാപാര്‍ക്ക് സ്വദേശി പള്ളിയാളില്‍ ജാഫര്‍, പിതാവ് കുഞ്ഞുമുഹമ്മദ്, ഉമ്മ പാത്തുമ്മാമ, ഭാര്യ സാജിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Update: 2020-05-19 17:21 GMT
അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് സിപിഎം പ്രവര്‍ത്തകനും കുടുംബത്തിനും മര്‍ദ്ദനം

താനൂര്‍: അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് സിപിഐം പ്രവര്‍ത്തകനെയും വീട്ടുകാരെയും മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കൊടിഞ്ഞി പാലാപാര്‍ക്ക് സ്വദേശി പള്ളിയാളില്‍ ജാഫര്‍, പിതാവ് കുഞ്ഞുമുഹമ്മദ്, ഉമ്മ പാത്തുമ്മാമ, ഭാര്യ സാജിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുസ്‌ലിംലീഗ് പ്രവര്‍ത്തകരായ നടുത്തൊടി മുസ്തഫ, തേറമ്പില്‍ സലാഹുദ്ദീന്‍, നെച്ചിക്കാട്ടില്‍ അബ്ദുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകീട്ട് എട്ടോടെയാണ് സംഭവം. പരിക്കേറ്റ ജാഫറും കുടുംബവും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 

Tags:    

Similar News