സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍: വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി
ന്യൂഡല്‍ഹി: ഗുജറാത്തിലെ കാണ്ട്‌ലയില്‍നിന്ന് പുറപ്പെട്ട സ്‌പൈസ് ജറ്റ് വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ അനുഭവപ്പെട്ടു. വിമാനം 23,000 അടി ഉയരത്തിലായിരിക്കുമ്പോഴാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. അത് ശ്രദ്ധയില്‍പെട്ട ഉടന്‍ മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
ഇന്നുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. യാത്രികര്‍ക്കും വിമാനജോലിക്കാര്‍ക്കും അപകടങ്ങളൊന്നുമില്ല. എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നു.
സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളാണ് ഈ അടുത്തകാലത്തായി സ്‌പൈസ് ജറ്റില്‍നിന്ന് റിപോര്‍ട്ട് ചെയ്യുന്നത്. ഇന്ധനച്ചോര്‍ച്ച സംശയിച്ച് ഒരു സ്‌പൈസ് ജറ്റ് വിമാനം ഇന്ന് അടിയന്തരമായി കറാച്ചിയില്‍ ഇറക്കേണ്ടിവന്നു.
കാബിനില്‍ പുക കണ്ടതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ഇതേ കമ്പനിയുടെ ജറ്റ് ഡല്‍ഹിയില്‍ തിരിച്ചിറങ്ങേണ്ടിവന്നു.
ജൂണ്‍ 19ന് ഡല്‍ഹിയിലേക്ക് പോകുന്ന എയര്‍ക്രാഫ്റ്റ് പാട്‌നയില്‍ അടിയന്തരമായി ഇറക്കി.