കുന്ദമംഗലത്തെ ഒമ്പതു വയസ്സുകാരിയുടെ മരണം; ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതായി പരാതി

Update: 2022-12-21 11:21 GMT

കുന്ദമംഗലം: ഛര്‍ദി ബാധിച്ച് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. കുന്ദമംഗലം എന്‍.ഐ.ടി. ജീവനക്കാരനായ തെലങ്കാന സ്വദേശി ജെയിന്‍ സിങ്ങിന്റെ മകള്‍ ഖ്യാതി സിങ് (9) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു മരണം. കുട്ടി കഴിച്ച ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നിരുന്നെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കുന്ദമംഗലം പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു.

കട്ടാങ്ങലിലെ കടയിൽ നിന്നും കഴിഞ്ഞ 17-ന് കുട്ടിയും രക്ഷിതാക്കളും ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് ഛര്‍ദി തുടങ്ങിയതെന്ന് പറയപ്പെടുന്നു. ഛര്‍ദിച്ച് തളര്‍ന്ന കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Similar News