അരീക്കോട് പുതിയ പാലം നിര്‍മ്മിക്കാന്‍ തീരുമാനം
കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് വാഹനഗതാഗതത്തിന് ആശ്രയിക്കുന്ന എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ പ്രധാന പാലമാണിത്
അരീക്കോട്: അരീക്കോട് ചാലിയാര്പാലത്തിന്റെ ബലക്ഷയം പരിഗണിച്ച്പുതിയ പാലം നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഒരുങ്ങുന്നു. 38 വര്‍ഷം മുമ്പ് നടപ്പാതയില്ലാതെയാണ് പാലം നിര്‍മിച്ചത്. കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് വാഹനഗതാഗതത്തിന് ആശ്രയിക്കുന്ന എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ പ്രധാന പാലമാണിത്. വാഹനങ്ങളുടെ ആധിക്യം കാരണം പാലത്തിലൂടെ കാല്‍നട യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. 2019ലെ പ്രളയത്തില്‍ പാലത്തിന് കുലുക്കം നേരിട്ടതിനാല്‍ ഗതാഗതം തിരിച്ച് വിട്ട് ചീഫ് എന്‍ജിനീയറുടെ മേല്‍നട്ടത്തില്‍ പരിശോധിക്കുകയും ചെയ്തിരുന്നു.പാലത്തിന് ബലക്ഷയം അനുഭവപ്പെടുന്നതായി കണ്ടെത്തിയിരുന്നു. പാലത്തിന് സമീപം നടപ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് 2014ല്‍ അരീക്കോട് മേഖല റോഡ് സുരക്ഷാ സമിതി സര്‍ക്കിറിന് നിവേദനം നല്‍കുകയും ബജറ്റില്‍ തുക അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാലത്തിന്റെ ബലക്ഷയം കാരണം നടപ്പാത പ്രായോഗികമല്ലന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടപ്പാത നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു.
സമിതിയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് പാലം പൊളിച്ച് നീക്കി പുതിയ പാലം നിര്‍മിക്കാനുള്ള ധാരണിയലാണ് പൊതുമരാമത്ത് വകുപ്പ്. പാലത്തിന് ആവശ്യമായ വീതി ഇല്ലാത്തതിനാല്‍ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണത്തോടംപ്പം പാലത്തിന്റെ ബലം ഉറപ്പാക്കല്‍ അനിവാര്യമാണ്. കൂടാതെ ആവശ്യത്തിന് വീതി ഇല്ലാത്തത് കാരണം ഇവിടങ്ങളില്‍ ഗതാഗത തടസ്സം ഉണ്ടാകുമെന്ന പൊതുമരാമത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ പാലത്തിന് ശ്രമം ആരംഭിച്ചത്. പാലം നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കുന്നുണ്ട്. വകുപ്പ് മന്ത്രിയുടെ സാനിധ്യത്തില്‍ കെഎസ്ടിപിയുടെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. നിലവിലെ റോഡ് പ്രവര്‍ത്തിയോടൊപ്പം പാലം പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ലന്നും സര്‍ക്കാറില്‍ നിന്നും അനുമതി ലഭിക്കുന്നതോടെ ടെണ്ടര്‍ പ്രവര്‍ത്തി വേഗത്തിലാക്കി പണി ആരംഭിക്കാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അരീക്കോട് മേഖല റോഡ് സുരക്ഷ സമിതിയെ അറിയിച്ചു.