'പ്രതിരോധം അപരാധമല്ല'; ടീസ്ത സെതല്‍വാദിന്റെ അറസ്റ്റിനെതിരേ പ്രതികരിച്ച് യുഎന്‍ ഉദ്യോഗസ്ഥ
ന്യൂഡല്‍ഹി: ആക്റ്റിവിസ്റ്റ് ടീസ്ത സെതര്‍വാദിനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് യുഎന്‍ ഉദ്യോഗസ്ഥ. മനുഷ്യാവകാശം ഹനിക്കുമ്പോള്‍ പ്രതിരോധം അപരാധമല്ല. മനുഷ്യാവകാശപ്രശ്‌നം കൈകാര്യം ചെയ്യുന്ന യുഎന്‍ പ്രത്യേക റിപോര്‍ട്ടര്‍ മേരി ലാവ്‌ലോറാണ് നിലപാട് വ്യക്തമാക്കി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നത്.
വിദ്വേഷത്തിനും വിവേചനത്തിനുമെതിരേ പ്രവര്‍ത്തിക്കുന്ന ശക്തമായ ശബ്ദമാണ് ടീസ്തയെന്ന് അവര്‍ പറഞ്ഞു.
ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് ടീസ്തയെ കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
ഗുജറാത്ത് കലാപത്തെ നിയമപരമായി നേരിട്ടവരില്‍ പ്രമുഖയാണ് ടീസ്ത സെതല്‍വാദ്.
ഗുജറാത്ത് കലാപത്തില്‍ ആരോപണം നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രിംകോടതി ക്ലീന്‍ചിറ്റ് നല്‍കി തൊട്ടടുത്ത ദിവസങ്ങളിലാണ് ആദ്യം ടീസ്തയെയും പിന്നീട് മുന്‍ എഡിജിപി ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്.