വാരാണസിയില്‍ ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം; സമരം അനാവശ്യം സ്‌കൂളില്‍ ഹിജാബ് അനുവദനീയമല്ലെന്ന് പ്രിന്‍സിപ്പല്‍
വാരാണസി; യുപിയിലെ വാരാണസിയില്‍ ഹിജാബ് നിരോധിക്കാന്‍ ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു. വരാണസി എയര്‍പോര്‍ട്ട് റോഡിലെ സ്‌കൂളിനു മുന്നിലാണ് മുസ് ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സുമാംഷു ചതുര്‍വേദിയെന്നയാള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതി ഏതാനും കുട്ടികളെയും കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രായപൂര്‍ത്തിയാവത്തതിനാല്‍ എല്ലാ കുട്ടികളെയും പോലിസ് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു. ഹിജാബ് നിരോധിക്കുകയെന്ന് എഴുതിയ ബാനറുകളുമായാണ് കുട്ടികളെത്തിയത്.
ഹിമാന്‍ഷുവിന്റെ വാദം തെറ്റാണെന്ന ആരോപണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍മല റാത്തോര്‍ രംഗത്തുവന്നു. സ്‌കൂളില്‍ ഡ്രസ് കോഡ് പാലിക്കുന്നുണ്ടെന്നും ഹിജാബ് ധരിക്കാന്‍ ഒരു കുട്ടിയെയും അനുവദിക്കാറില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പ്രിന്‍സിപ്പലിന്റെ പരാതിയില്‍ ഹിമാന്‍ഷുവിനെതിരേ ശിവ് പുര്‍ പോലിസ് കേസെടുത്തു.
പ്രതിഷേധത്തിന്റെ വിവരം അറിഞ്ഞാണ് പോലിസ് സ്ഥലത്തെത്തിയത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുളള പ്രദേശമാണ് ഇത്.
ചതുല്‍വേദിയുടെ അറസ്റ്റിനു ശേഷം പോലിസ് കൂടുതല്‍ അന്വേഷണം നടത്തി.
പോലിസ് അന്വേഷണത്തെ സഹായിക്കാന്‍ പ്രിന്‍സിപ്പല്‍ സിസിടിവി ദൃശ്യങ്ങള്‍ നല്‍കി. ഹിജാബ് ധരിച്ച് ഒരാള്‍ പോലും സ്‌കൂളിലെത്തിയിട്ടില്ലെന്നും ഹിമാന്‍ഷു പറയുന്നത് തെറ്റാണെന്നും പുറത്ത് ഹിജാബ് ധരിക്കുന്നത് തന്റെ പരിധിയില്‍ പെടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞത്രെ.
ഹിജാബിനെതിരേ ഹിന്ദുത്വരുടെ നേതൃത്വത്തില്‍ രാജ്യത്തെ പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കര്‍ണാടകയില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് സംസ്ഥാനങ്ങളിലേക്ക് പടരുകയായിരുന്നു.