വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ വാങ്ങുന്നതിന് പലിശരഹിത വായ്പയുമായി സഹകരണ വകുപ്പ്
വായ്പ ലഭിച്ചവര്‍ വിദ്യാര്‍ഥിയോ രക്ഷിതാവോ വാങ്ങിയ മൊബൈല്‍ ഫോണിന്റെ ബില്ല് ഹാജരാക്കേണ്ടതുണ്ട്.
കോഴിക്കോട്: ഫോണില്ലാത്തതു കാരണം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പലിശയില്ലാതെ വായ്പ നല്‍കുന്ന പദ്ധതിയുമായി സഹകരണ വകുപ്പ്. ഒരാള്‍ക്ക് 10000 രൂപ വരെയാണ് വായ്പ നല്‍കുക. ഇത് 24 മാസത്തെ തുല്യ ഗഡുക്കളായി തിരിച്ചടക്കണം. സഹകരണ സംഘം രജിസ്ട്രാര്‍ ആയ പി ബി നൂഹ് ഐഎഎസ് ആണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ഒരു സഹകരണ സ്ഥാപനത്തിന് ഇത്തരത്തില്‍ 5 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കാം. ജൂണ്‍ 25 മുതല്‍ ജൂലൈ 31 വരെയാണ് വായ്പ അനുവദിക്കുക. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധികാരികളുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വായ്പ നല്‍കുക. വായ്പ ലഭിച്ചവര്‍ വിദ്യാര്‍ഥിയോ രക്ഷിതാവോ വാങ്ങിയ മൊബൈല്‍ ഫോണിന്റെ ബില്ല് ഹാജരാക്കേണ്ടതുണ്ട്. വായ്പാ കാലാവധിയായ 24 മാസത്തിനകം തിരിച്ചടക്കാത്തവര്‍ അവശേഷിച്ച തുകയുടെ എട്ട് ശതമാനം പലിശ അടക്കേണ്ടിവരും.