നശീകരണ മാധ്യമപ്രവര്‍ത്തനം സമൂഹത്തിനെതിരായ കുറ്റകൃത്യം; വയനാട് കണക്കിന് മറുപടിയുമായി മുഖ്യമന്ത്രി

മുഖ്യധാരാ മാധ്യമങ്ങളും പത്രങ്ങളും വയനാട് കണക്കിനെതിരേ വ്യാപകമായ ആക്ഷേപം അഴിച്ചു വിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2024-09-21 06:25 GMT

തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങളും പത്രങ്ങളും വയനാട് കണക്കിനെതിരേ വ്യാപകമായ ആക്ഷേപം അഴിച്ചു വിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുമെന്ന പ്രശസ്ത എഴുത്തുകാരന്‍ ജൊനാദന്‍ സ്വിഫ്റ്റിന്റെ വാക്കുകള്‍ കടമെടുത്തു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമങ്ങള്‍ ദുഷ് പ്രചാരണം അഴിച്ചു വിട്ടപ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടും അതിനൊന്നും വലിയ രീതിയില്‍ ഫലം ഉണ്ടായില്ല . കേരളം ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു.

കേരളം കണക്കുകള്‍ പെരുപ്പിച്ച് അനര്‍ഹമായ കേന്ദ്ര വിഹിതം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജ പ്രചാരണം ജനങ്ങളുടെ മനസിലേക്ക് കടത്തി വിടുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. എന്നാല്‍ ദുഷ്പ്രചരണങ്ങള്‍ സത്യത്തെ തകര്‍ത്തെന്നും അതിന് പിന്നിലെ അജണ്ടയെ ആണ് കരുതിയിരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക രാജ്യങ്ങളൊന്നടങ്കം പ്രകീര്‍ത്തിക്കുന്ന തരത്തിലാണ് നമ്മള്‍ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനവും മറ്റ് നടപടികളും നടത്തിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു




Tags:    

Similar News