ഡിജിപി നിയമനം പുനപ്പരിശോധിക്കുന്നു; പഞ്ചാബില്‍ സിദ്ദു കോണ്‍ഗ്രസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തും
ഛണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസ്സില്‍ സിദ്ദു അഴിച്ചുവിട്ട കലാപം അടങ്ങുന്നു. പുതുതായി സ്ഥാനമേറ്റ മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നി താന്‍ നടത്താന്‍ നിശ്ചയിച്ച ഡിജിപി നിയമനം പുനപ്പരിശോധിക്കാന്‍ തയ്യാറായതോടെയാണ് സിദ്ദു പാര്‍ട്ടി മേധാവി സ്ഥാനത്ത് തിരിച്ചെത്താന്‍ തീരുമാനിച്ചത്. മുഖ്യന്ത്രിയുടെയും എംഎല്‍എമാരുടെയും യോഗത്തിലായിരുന്നു തീരുമാനം.
നേരത്തെ പ്രീത് സിങ് സഹോതയെ ഡിജിപിയായി നിയമിച്ചതിനെത്തുടര്‍ന്നാണ് സിദ്ദു പാര്‍ട്ടി മേധാവി സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ചത്.
ഡിജിപി നിയമനത്തിനുവേണ്ടി സര്‍വീസില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയായ പോലിസുകാരുടെ പാനലുണ്ടാക്കി കേന്ദ്രത്തിന് അയക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ചന്നി അറിയിച്ചു.
2015ല്‍ വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചുവെന്ന കേസില്‍ ചിലര്‍ക്കെതിരേ വ്യജ കേസ് ചുമത്തിയെന്ന് സഹോതക്കെതിരേ ആരോപണമുണ്ടായിരുന്നു. ഇതാണ് സിദ്ദു പുതിയ ഡിജിപിക്കെതിരേ ഉന്നയിച്ചത്.
പെന്‍ഷന്‍ പ്രായം 58ല്‍ നിന്ന് ഉയര്‍ത്തലാണ് മറ്റൊരു തര്‍ക്കവിഷയം. അക്കാര്യത്തിലും താമസിയാതെ തീരുമാനമെടുത്തേക്കും.