വാഹനം ഓടിക്കുമ്പോള്‍ ബ്ലൂ ടൂത്ത് സംസാരം കുറ്റകരമെന്ന് ഡിജിപി അനില്‍കാന്ത്
തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോള്‍ ബ്ലൂ ടൂത്ത് വഴിയുള്ള സംസാരം കുറ്റകരമാണെന്ന് ഡിജിപി അനില്‍കാന്ത്. ഡ്രൈവിങിനിടെ ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ട്രാഫിക് പോലിസ് നിര്‍ദ്ദേശം ചര്‍ച്ചയായിരിക്കെയാണ് ഡിജിപിയുടെ പരാമര്‍ശം. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനില്‍കാന്ത്.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക കൂടുതല്‍ പരിഗണന നല്‍കുമെന്നും ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കും. സ്ത്രീ സുരക്ഷയില്‍ എന്‍ജിഒ മാരുടെ സഹായം തേടും. സ്ത്രീധന പീഢനത്തില്‍ ശക്തമായ നടപടി സ്വീകരിക്കും. പോലിസ് സേനയെ കൂടുതല്‍ നവീകരിക്കും. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പരിഗണന നല്‍കി അന്വേഷിക്കുമെന്നും ഡിപിജി പറഞ്ഞു.