ദിലീപന്‍ കേസിലെ വിധി ദൗര്‍ഭാഗ്യകരം; മേല്‍കോടതിയെ സമീപിക്കുമെന്ന് എസ്.ഡി.പി.ഐ

കേസിലെ പ്രതി ചേര്‍ക്കപ്പെട്ടവരുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി നിയമപോരാട്ടം തുടരുമെന്നും പ്രാഥമിക വിധി മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

Update: 2019-02-14 13:04 GMT

കണ്ണൂര്‍: ഇരിട്ടി ചാക്കാട്ടെ ദിലീപന്‍ വധിക്കപ്പെട്ട കേസില്‍ തലശ്ശേരി അഡിഷണല്‍ സെഷന്‍സ് കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. വസ്തുതകളെ നീതിയുക്തമായും പൂര്‍ണമായും പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടു.

കേസിലെ പ്രതി ചേര്‍ക്കപ്പെട്ടവരുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി നിയമപോരാട്ടം തുടരുമെന്നും പ്രാഥമിക വിധി മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ സി ജലാലുദ്ദീന്‍ അധ്യക്ഷതവഹിച്ചു ബഷീര്‍ കണ്ണാടിപറമ്പ, എ ഫൈസല്‍, സജീര്‍ കീച്ചേരി സംസാരിച്ചു




Tags:    

Similar News