മദ്യശാലകള്‍ തുറക്കരുത്: ഭവനസമരം ജില്ലാ തല ഉദ്ഘാടനം

കേരള മദ്യനിരോധന സമിതി, ലഹരി നിര്‍മാര്‍ജന സമിതി ഉള്‍പ്പെടെയുള്ള ലഹരി വിരുദ്ധ സംഘടനകള്‍ സംയുക്തമായി രൂപീകരിച്ച മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് ഭവനസമരം പരിപാടി സംഘടിപ്പിക്കുന്നത്.

Update: 2020-05-02 09:32 GMT
മദ്യശാലകള്‍ തുറക്കരുത്: ഭവനസമരം ജില്ലാ തല ഉദ്ഘാടനം

പരപ്പനങ്ങാടി: മലപ്പുറം ജില്ലയില്‍ പുതുതായി അനുവദിച്ച ബാറുകള്‍ക്കെതിരായ സമരത്തിന്റെ തുടക്കമായി സംഘടിപ്പിച്ച ഭവനസമരത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടി മണ്ഡലം എംഎല്‍എ പി കെ അബ്ദുറബ്ബിന്റെ വസതിയില്‍ നടന്നു. കേരള മദ്യനിരോധന സമിതി, ലഹരി നിര്‍മാര്‍ജന സമിതി ഉള്‍പ്പെടെയുള്ള ലഹരി വിരുദ്ധ സംഘടനകള്‍ സംയുക്തമായി രൂപീകരിച്ച മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് ഭവനസമരം പരിപാടി സംഘടിപ്പിക്കുന്നത്.

വരാനിരിക്കുന്ന സമരത്തിന്റെ തുടക്കമാണ് ഭവനസമരങ്ങള്‍. 'കൊവിഡ് മറവിലും ബാറുകള്‍ക്ക് അനുവാദം, സമ്മതിക്കില്ല ഈ ചതി' എന്ന പ്രമേയത്തില്‍ നടക്കുന്ന ഭവനസമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പി കെ അബ്ദുറബ്ബ് എംഎല്‍എ നിര്‍വഹിച്ചു. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി കാട്ടുങ്ങല്‍ അലവിക്കുട്ടി ബാഖവി അധ്യക്ഷനായി. സി കെ കുഞ്ഞിമുഹമ്മദ്, പി കെ അബൂബക്കര്‍ഹാജി, എം വി അബ്ദുല്‍കരീം സംസാരിച്ചു. 

Tags:    

Similar News