പൊടിപിടിച്ച കാര്‍ അബുദാബിയില്‍ റോഡിലിറക്കരുത്; കണ്ടാല്‍ 3000 ദിര്‍ഹം പിഴ

നഗരപരിധിയില്‍ ദിവസവും ഇതിനായി പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

Update: 2021-06-15 01:38 GMT

അബുദാബി: പൊടിപിടിച്ച കാര്‍ റോഡിലിറക്കുന്നവര്‍ക്കും ആഴ്ച്ചകളോളം കാര്‍ റോഡരികില്‍ നിര്‍ത്തിയിടുന്നവര്‍ക്കുമെതിരേ നടപടിയുമായി അബുദാബി. നഗര പ്രദേശം കൂടുല്‍ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റോഡരികില്‍ ആഴ്ച്ചകളോളം നിര്‍ത്തിയിടുന്ന കാറുകള്‍ പിടിച്ചെടുക്കുമെന്നും ഉടമയില്‍ നിന്നും 3000 ദിര്‍ഹം പിഴ ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്.

മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ, മഫ്റഖ്, ബനിയാസ്, അല്‍ വത്ബ തുടങ്ങിയ പലയിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ കിടക്കുകയായിരുന്ന നൂറുകണക്കിന് കാറുകള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പിടിച്ചെടുത്തു. കഴുകാതെ അഴുക്കുള്ള കാറുകള്‍ നിരത്തിലിറക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. നഗരപരിധിയില്‍ ദിവസവും ഇതിനായി പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

Tags:    

Similar News