യുപിയില്‍ കോണ്‍ഗ്രസ് സഹായം വേണ്ട: തുറന്നടിച്ച് മായാവതി
കോണ്‍ഗ്രസ് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. യുപിയിലെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് മല്‍സരിക്കണം.യുപിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ല. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തിയുണ്ടെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സഹായം വേണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി. ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പി-ബിഎസ്പി സഖ്യത്തിന് ശക്തിയുണ്ടെന്നും മായാവതി പറഞ്ഞു.എസ്പി-ബിഎസ്പി സഖ്യത്തിന്റെ പ്രമുഖര്‍ മല്‍സരിക്കുന്ന ഏഴു സീറ്റുകളില്‍ മല്‍സരിക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഇതിനെതിരേയാണ് മായാവതിയുടെ പ്രതികരണം.
കോണ്‍ഗ്രസ് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. യുപിയിലെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് മല്‍സരിക്കണം.യുപിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ല. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തിയുണ്ടെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.
എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിലെ പ്രമുഖര്‍ മല്‍സരിക്കുന്ന ഏഴു സീറ്റുകളില്‍ മല്‍സരിക്കില്ലെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിലെ പ്രമുഖര്‍ മല്‍സരിക്കുന് സീറ്റുകളാണ് കോണ്‍ഗ്രസ് ഒഴിച്ചിട്ടത്. അതേസമയം സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലി, രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി എന്നിവിടങ്ങളില്‍ മത്സരിക്കില്ലെന്നു എസ്പി-ബിഎസ്പി സഖ്യം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 37ല്‍ എസ്പിയും 38 ബിഎസ്പിയും മൂന്ന് സീറ്റില്‍ ആര്‍എല്‍ഡിയും മല്‍സരിക്കാനാണ് ധാരണയായിരിക്കുന്നത്.