കോഴിക്കോട്: റോട്ടറി ക്ലബ്ബ് കാലിക്കറ്റ് മിഡ് ടൗണിന്റെ ആഭിമുഖ്യത്തില്‍ മയക്കു മരുന്ന് ദുരുപയോഗ ബോധവത്ക്കരണ ക്യാംപ് നടത്തി. വിദ്യാര്‍ഥികളിലും യുവാക്കളിലും മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വെസ്റ്റ്ഹില്‍ പീപ്പിള്‍സ് റോഡിലെ നക്ഷത്ര റസിഡന്റസ്് അസോസിയേഷനുമായി സഹകരിച്ച് റോട്ടറി ക്ലബ്ബ് രക്ഷിതാക്കള്‍ക്കായി 'ജീവനീയം' എന്ന പേരില്‍ ക്യാമ്പ് നടത്തിയത്. ഡോ. ഐശ്വര്യ ബി. ജോര്‍ജ്ജ് ക്ലാസെടുത്തു.
മയക്കു മരുന്ന് ഉപയോഗിക്കുന്ന കുട്ടികളെ എങ്ങിനെ തിരിച്ചറിയാം, അവര്‍ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാം, കുട്ടികള്‍ മയക്കു മരുന്നിലേക്ക് എത്തിപ്പെടുന്നതെങ്ങനെ, മയക്കു മരുന്നിനടിമകളായ കുട്ടികളോട് രക്ഷിതാക്കള്‍ എങ്ങിനെ പെരുമാറണം, അവരെ എങ്ങിനെ നേര്‍വഴിക്ക് നയിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഡോ. ഐശ്വര്യ വിശദീകരിച്ചു.
കൗണ്‍സിലര്‍ ശിവപ്രസാദ് ക്യാംപ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് കാലിക്കറ്റ് മിഡ് ടൗണ്‍ പ്രസിഡന്റ് അദീപ് സലീം അദ്ധ്യക്ഷത വഹിച്ചു. ഡോ. ജാക്കിഷ് ജയരാജ്, നക്ഷത്ര റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജേഷ് കുമാര്‍, സെക്രട്ടറി മധു കുമാര്‍ എന്നിവര്‍ സംസാരിച്ചു.