
നീപെഡോ: മ്യാന്‍മറിലും തായ്‌ലാന്‍ഡിലുമുണ്ടായ ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ നഗരങ്ങളിലെ വന്‍ കെട്ടിടങ്ങളും റോഡുകളും മെട്രോ സ്‌റ്റേഷനുകളും തകര്‍ന്നിട്ടുണ്ട്. പരുക്കേറ്റവരെ കൊണ്ട് ആശുപത്രികള്‍ നിറയുകയാണ്. മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അവിടത്തെ സൈനിക ഭരണകൂടം ലോകരാജ്യങ്ങളോട് സഹായവും അഭ്യര്‍ത്ഥിച്ചു.
🚨🇹🇭: Unbelievable scene in Bangkok: Earthquake hits while folks swim in a skyscraper pool. Water sloshes like a tidal wave, yet they ride it out! #Bangkok #earthquake pic.twitter.com/FiTIIsXjRO
മ്യാന്‍മറില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ മെട്രോ സ്‌റ്റേഷനില്‍ ട്രെയിന്‍ ശക്തമായി കുലുങ്ങുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായതോടെയാണ് യാത്രക്കാര്‍ പരിഭ്രാന്തരായത്. സ്‌റ്റേഷന്റെ അടിഭാഗം ആടിയുലഞ്ഞതോടെ യാത്രക്കാരില്‍ പലരും പുറത്തേക്ക് ഓടി. മെട്രോ സ്‌റ്റേഷനിലെ യാത്രക്കാര്‍ പരസ്പരം പിടിച്ചുനില്‍ക്കുന്നതും ട്രെയിന്‍ കുലുങ്ങുന്നതും അടക്കം ഏഴു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവന്നിട്ടുണ്ട്.