ആലപ്പുഴയില്‍ വയോധികയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ; ദമ്പതിമാർ ഒളിവിൽ

Update: 2024-09-10 14:14 GMT

ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയെ കൊന്ന് കുഴിച്ചുമൂടിയെന്ന് കണ്ടെത്തൽ. കലവൂരില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്ര(73)യുടേതെന്ന് സംശയം. വീട്ടില്‍ പോലിസ് പരിശോധന നടത്തി വരികയാണ്. മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിക്കുന്ന വീട്ടിലാണ് പരിശോധന. നിലവില്‍ ഇവര്‍ ഒളിവിലാണ്.

കഴിഞ്ഞ മാസം ഏഴിനാണ് സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പോലിസില്‍ പരാതി ലഭിക്കുന്നത്. മാത്യൂസ്-ശര്‍മിള ദമ്പതികളുടെ വീട്ടില്‍ സുഭദ്രയെ കണ്ടതായി പോലിസിന് വിവരം ലഭിച്ചിരുന്നു.

സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസം. എന്നാല്‍ ഇവരെ കാണാന്‍ ഒരു സ്ത്രീ ഇടയ്ക്ക് വരാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സുഭദ്രയുടെ കൈവശം സ്വര്‍ണവും പണവും ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

Similar News