മീഡിയവണ്‍ സംപ്രേഷണം തടഞ്ഞത് പ്രതിഷേധാര്‍ഹമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Update: 2022-01-31 09:33 GMT

ന്യൂഡല്‍ഹി; മീഡിയവണ്‍ ന്യൂസ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. ഇത് രണ്ടാം തവണയാണ് ചാനലിന്റെ സംപ്രേഷണം തടയുന്നത്. എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാഷിസമാണെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് ഡല്‍ഹി വംശീയാതിക്രമ വാര്‍ത്തയുമായി ബന്ധപ്പെട്ട് സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു.

വിലക്കിന്റെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉത്തരവിനെതിരേ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വംശീയാതിക്രമ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2020 മാര്‍ച്ച് 4, 5 തിയ്യതികളിലായിരുന്നു നേരത്തെ വിലക്കേര്‍പ്പെടുത്തിയത്. 

Tags:    

Similar News