കശ്മീരികളില്‍ നിന്ന് തട്ടിയെടുത്തതെല്ലാം പലിശയോടെ തിരികെ നല്‍കേണ്ടിവരും: മെഹബൂബ മുഫ്തി
ശ്രീനഗര്‍: 2019 ഓഗസ്റ്റ് 5ന് കശ്മീരികളില്‍ നിന്ന് തട്ടിയെടുത്തതെല്ലാം പലിശയോടെ തിരികെ നല്‍കേണ്ടിവരുമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. പാര്‍ട്ടി ആസ്ഥാനത്ത് പിഡിപിയുടെ 22ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനം പിളര്‍ന്നത് നിര്‍ഭാഗ്യകരമാണ്.കശ്മീരിലെ ജനങ്ങള്‍ നേരിടുന്നതെല്ലാം ഇന്ത്യയും ഭരണഘടനയും ചെയ്തതല്ല, മറിച്ച് ഒരു വ്യക്തിഗത പാര്‍ട്ടി ചെയ്യുന്നതാണെന്നും അവര്‍ പറഞ്ഞു. 'ജമ്മു കശ്മീര്‍ ജനതയുടെ ഐഡന്റിറ്റി നിയമവിരുദ്ധമായി തട്ടിയെടുത്തു, ഇന്ത്യക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ കഴിയുഞ്ഞെങ്കില്‍ ബിജെപിയില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ കഴിയും. ജമ്മു കശ്മീര്‍ ജനത ഇന്ത്യയ്‌ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ പ്രത്യേക പദവി പുനസ്ഥാപിക്കാനായി ശബ്ദമുയര്‍ത്തുമെന്നും പിഡിപി പ്രസിഡന്റ് പറഞ്ഞു.
'ഇന്ന് സൈന്യം ശത്രുക്കളോടും പാകിസ്ഥാനോടും ചൈനയോടും പോരാടുന്നില്ല, മറിച്ച് ജമ്മു കശ്മീരിലെ ജനങ്ങളോടാണ് പോരാടുന്നത്. അവര്‍ ജനങ്ങളില്‍ ഭയം സൃഷ്ടിച്ചു. പ്രതിഷേധിക്കുന്നതിന് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും മെഹബൂബ കുറ്റപ്പെടുത്തി