വ്യാജ കൊവിഡ് പരിശോധനാഫലം; സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ഒരു വര്‍ഷം തടവ്

Update: 2021-09-22 13:32 GMT

റിയാദ്: വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ച വ്യവസായിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. കിംഗ് ഫഹദ് കോസ്‌വേയില്‍ വെച്ച് ജൂണ്‍ മൂന്നിനായിരുന്നു അറസ്റ്റ്. നേരത്തെ നടത്തിയ പിസിആര്‍ പരിശോധനാ ഫലത്തില്‍ കംപ്യൂട്ടര്‍ സഹായത്തോടെ തീയതി മാറ്റിയാണ് യാത്ര ചെയ്യാന്‍ ശ്രമിച്ചത്.


ഏപ്രില്‍ 14ന് നടത്തിയ കൊവിഡ് പരിശോധനാ ഫലത്തില്‍ ജൂണ്‍ മൂന്ന് എന്ന് തിരുത്തുകയായിരുന്നു. സൗദിയില്‍ താമസിക്കുന്ന മകന്‍ രോഗിയായിരുന്നുവെന്നും എത്രയും പെട്ടെന്ന് മകന്റെ അടുത്ത് എത്താനാണ് പിസിആര്‍ പരിശോധനാ ഫലം തിരുത്തിയതെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി അംഗീകരിച്ചില്ല.




Tags:    

Similar News