പടക്കം പൊട്ടിച്ച് പ്രിയതാരത്തിന്റെ ജന്മദിനാഘോഷവുമായി ആരാധകര്‍; ആന്ധ്ര തിയ്യറ്ററില്‍ തീപിടിത്തം
അമരാവതി: ആന്ധ്രയില്‍ സിനിമാതാരം പ്രഭാസിന്റെ ജന്മദിനം ആഘോഷിച്ച ആരാധകരുടെ വീണ്ടുവിചാരമില്ലായ്മ തിയ്യറ്ററില്‍ തീപടര്‍ത്തി. സിനിമ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ആരാധകര്‍ പടക്കംപൊട്ടിച്ചത്. ഇന്ന് ഉച്ചയോടെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെം പട്ടണത്തിലാണ് സംഭവം. തിയ്യറ്ററിലെ ഇരിപ്പിടങ്ങള്‍ക്കാണ് ആദ്യം തീ പടന്നത്.
വെങ്കട്‌രമണ തിയേറ്ററില്‍ ആ സമയത്ത് പ്രഭാസിന്റെ ബില്ല എന്ന സിനിമയുടെ പ്രദര്‍ശനം നടന്നുകൊണ്ടിരുന്നു.
ഇരിപ്പിടങ്ങള്‍ക്ക് തീപിടിച്ചതോടെ പ്രേക്ഷകര്‍ പുറത്തേക്ക് ഇറങ്ങിയോടി.
തിയ്യറ്റര്‍ ജീവനക്കാരും നാട്ടുകാരും അഗ്നിശമനഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീ അണച്ചത്.
ബാഹുബലിയിലൂടെ പ്രശസ്തനായ നടനാണ് പ്രഭാസ്.