ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊല; പ്രതിഷേധം ഭരണമാറ്റത്തിന് കാരണമാകുമെന്ന് ദീപേന്ദര്‍ സിംഗ് ഹൂഡ

Update: 2021-10-04 14:58 GMT

ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്തിനെതിരേയുള്ള പ്രതിഷേധം സംസ്ഥാനത്ത് ഭരണമാറ്റത്തിലേക്ക് വഴിതെളിയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. 'ലഖിംപൂര്‍ ഖേരിയിലേക്ക് പോകുമ്പോള്‍ സീതാപൂരില്‍ വെച്ച് തടവിലാക്കപ്പെട്ട ഹൂഡ ഫോണിലൂടെയാണ് അഭിപ്രായപ്രകടനം നടത്തിയത്.


10 വര്‍ഷം മുന്‍പ് അന്നത്തെ ബിഎസ്പി സര്‍ക്കാറിനെതിരേ കര്‍ഷകരുടെ പര്‍സൗള്‍ പ്രസ്ഥാനം നടത്തിയ പ്രക്ഷോഭം പിന്നീട് ഭരണമാറ്റത്തിന് കാരണമായിരുന്നു. അതേ അവസ്ഥയാണ് ഇപ്പോള്‍ യുപിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. അന്ന് ബിഎസ്പി സര്‍ക്കാര്‍ കര്‍ഷകരുടെ ആത്മാഭിമാനത്തെ പൂര്‍ണമായും അവഗണിച്ചു. ഇന്ന്, അതേ സാഹചര്യം നിലനില്‍ക്കുന്നു. ഇപ്പോഴത്തെ പ്രതിഷേധം നയിക്കുന്നത് കര്‍ഷകരാണ്, അവര്‍ നായകന്മാരാണ്. ഓരോ കര്‍ഷകനും ഈ സമരവുമായി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങള്‍ അതിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു, അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. - ഹൂഡ പറഞ്ഞു.





Tags:    

Similar News