ലഖിംപുര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊല; പഞ്ചാബ് മുഖ്യമന്ത്രിക്ക് പ്രവേശനം നിഷേധിച്ച് യു പി സര്‍ക്കാര്‍

Update: 2021-10-04 13:49 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കുന്ന നടപടികളുമായ ഉത്തര്‍പ്രദേശിലെ ഹിന്ദുത്വ ഭരണകൂടം. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന 8 പേരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ യു പിയിലെ ലഖിംപുര്‍ ഖേരിയിലേക്ക് പോകാന്‍ ശ്രമിച്ച പഞ്ചാബ് മുഖ്യമന്ത്രിക്ക് യു പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കേന്ദ്ര സഹമന്ത്രിയുടെ മകന്‍ കര്‍ഷകരെ വാഹമനമിടിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് സന്ദര്‍ശനം നടത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി തീരുമാനിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാനും പ്രദേശം സന്ദര്‍ശിക്കാനും അനുമതി നല്‍കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ യു പി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ യുപി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണ് ചെയ്തത്. നേരത്തെ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രണ്‍ധാവക്കും സംസ്ഥാനത്തേക്ക് കടക്കാന്‍ യുപി അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു.


കോണ്‍ഗ്രസ് നേതാവായ പ്രിയങ്കാ ഗാന്ധി, എസ് പി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അവരെയും പോലിസ് തടഞ്ഞിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി, ബിഎസ്പി നേതാവ് മായാവതി എന്നിവരെ എന്നിവരുടെ വിമാനം ഇറങ്ങാന്‍ അനുവദിക്കരുതെന്ന് യുപി സര്‍ക്കാര്‍ ലഖ്‌നൗ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.




Tags:    

Similar News