തൃശൂര്‍ പൂരം കലക്കലിന്റെ തുടര്‍ച്ച ശബരിമലയില്‍ ഉണ്ടാകുമോ എന്ന് ഭയം: കെ.മുരളീധരന്‍

ഭക്തരുടെ വികാരം സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം

Update: 2024-10-14 07:16 GMT

കൊച്ചി: തൃശൂര്‍ പൂരം കലക്കലിന്റെ തുടര്‍ച്ച ശബരിമലയില്‍ ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. തീവ്രവാദ സംഘടനകള്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് കഴിഞ്ഞ തവണ തിരിച്ചടിയുണ്ടായി. വിഷയത്തില്‍ മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നതിലും വ്യക്തതയില്ല. ഭക്തരുടെ വികാരം സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. മുരളീധരന്‍ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി വോട്ട് കച്ചവടത്തിന് സാധ്യതയുണ്ടെന്നും പാലക്കാട്ട് തലയെടുപ്പുള്ള സ്ഥാനാര്‍ഥികള്‍ ഇരുവര്‍ക്കുമില്ലെന്നും ഡീല്‍ നടന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം ഭരണഘടന വിരുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Tags:    

Similar News