മദ്‌റസ അധ്യാപകര്‍ക്ക് യുഎഇ വെള്ളാങ്കല്ലൂര്‍ മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ധനസഹായം
മാള: മദ്‌റസ അധ്യാപകര്‍ക്ക് അഞ്ച് മാസത്തേക്ക് കൊവിഡ് ധനസഹായം നല്‍കി യുഎഇ വെള്ളാങ്കല്ലൂര്‍ മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി മാതൃകയായി. വെള്ളാങ്കല്ലൂര്‍ റെയ്ഞ്ചിലെ മദ്‌റസ അധ്യാപകര്‍ക്കാണ് ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള അഞ്ച് മാസത്തേക്കുള്ള കൊവിഡ് ധനസഹായം നല്‍കുന്നത്. വേതനം കുറഞ്ഞ മുഅല്ലിമീങ്ങള്‍ക്ക് 1000 രൂപയും ജോലി നഷ്ടപ്പെട്ടവര്‍ക്ക് 2000 രൂപയുമാണ് നല്‍കുന്നത്. കൂടാതെ റിലീഫ് കിറ്റുകളും നല്‍കുന്നുണ്ട്. ധനസഹായ വിതരണോദ്ഘാടനം സി കെ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് നിര്‍വ്വഹിച്ചു.
പട്ടേപ്പാടം മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ മഹല്ല് സെക്രട്ടറി ഇബ്രാഹിം വടക്കന്‍ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അനസ് നദവി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സദസ്സിന് യു എ ഇ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് സലീം കാലടി സ്വാഗതം പറഞ്ഞു. അബ്ദുല്‍ അസീസ് ഹാജി കുന്നത്തേരി, അസീസ് ഹാജി കരൂപ്പടന്ന എന്നിവര്‍ ഫണ്ട് കൈമാറി. ബശീര്‍ മുസ്ലിയാര്‍, പട്ടേപ്പാടം മഹല്ല് പ്രസിഡന്റ് സിദ്ധീഖ് ഹാജി, ഷാജഹാന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു. അലിയാര്‍ കടലായി, ഷംസു ഹാജി വെള്ളാങ്ങല്ലൂര്‍, യു എ ഇ കമ്മിറ്റി എക്‌സിക്യൂട്ടീവ് സത്താര്‍ കരൂപ്പടന്ന, ഷാക്കിര്‍ വെള്ളാങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉസ്താദ് നവാസ് റഹ്‌മാനി നന്ദി പറഞ്ഞു.