തിരുവനന്തപുരം: ദീപാവലിക്ക് രാത്രി 8 മുതല്‍ 10 വരെ മാത്രം പടക്കം പൊട്ടിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരമാണ് നിയന്ത്രണം. ആഘോഷങ്ങളില്‍ ഹരിതപടക്കം മാത്രമേ ഉപയോഗിക്കാവൂവെന്നാണ് നിര്‍ദേശം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലും പടക്കത്തിന് നിയന്ത്രണമുണ്ട്. അന്ന് 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെ പടക്കം പൊട്ടിക്കാം.