വീട്ടിലേക്ക് പടക്കം എറിഞ്ഞു
വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഇട്ടപ്പോഴേക്കും ബൈക്കില്‍ വന്നവര്‍ രക്ഷപ്പെട്ടു
മാള: ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കോണത്തുകുന്ന് എസ്എന്‍ പുരം റോഡില്‍ അരോഗ്യ ഉപകേന്ദ്രത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന ആലുക്കത്തറ സജീവന്റെ വീട്ടിലേക്ക് ബൈക്കില്‍ വന്ന അഞ്ജാതര്‍ ഗുണ്ടു പോലുള്ള പടക്കം എറിഞ്ഞു. വലിയ ശബ്ദത്തോടെ പൊട്ടി ഉറങ്ങിയിരുന്ന വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഇട്ടപ്പോഴേക്കും ബൈക്കില്‍ വന്നവര്‍ രക്ഷപ്പെട്ടു. പോര്‍ച്ചിലുണ്ടായിരുന്ന കാറിന് സമീപമാണ് പടക്കം പൊട്ടിയത്. കാറിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. പൈങ്ങോട്ടില്‍ അശ്വതി മൂലയില്‍ റോഡിലും ഞായറാഴ്ച രാത്രിയിലും പടക്കം പൊട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടിടത്തും ഇരിങ്ങാലക്കുട എസ് എച്ച് ഒ സുധീരന്റെ നേതൃത്വത്തില്‍ പോലിസെത്തി അന്വേഷണം നടത്തി കേസെടുത്തു. തനിക്ക് ശത്രുക്കളില്ലെന്നും ആരേയും സംശയമില്ലെന്നും സജീവന്‍ പറഞ്ഞു.