വെള്ളപ്പൊക്കം; ചൈനയില്‍ വ്യാപക നാശം, 376,000 പേരെ മറ്റിടങ്ങളിലേക്ക് മാറ്റി
2,15,200 ഹെക്ടറിലധികം കൃഷി നശിച്ചു.
പേമാരി ഹെനാന്‍ പ്രവിശ്യയിലെ മൂന്ന് ദശലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ടെന്നും മൊത്തം 376,000 പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും പ്രൊവിന്‍ഷ്യല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു. 2,15,200 ഹെക്ടറിലധികം കൃഷി നശിച്ചു. 188.6 ദശലക്ഷം ഡോളര്‍ സാമ്പത്തിക നഷ്ടമുണ്ടായതായി സര്‍ക്കാര്‍ നടത്തുന്ന സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജീവിതത്തിലൊരിക്കല്‍ നടന്ന ഒരു സംഭവമായി കാലാവസ്ഥാ നിരീക്ഷകര്‍ വിശേഷിപ്പിച്ച വന്‍ വെള്ളപ്പൊക്കം ഹെനാനിലും അതിന്റെ പ്രവിശ്യാ തലസ്ഥാനമായ ഷെങ്‌ഷോവിലും കനത്ത നാശമാണ് സൃഷ്ടിച്ചത്. റോഡുകളും സബ്‌വേ തുരങ്കങ്ങളും വെള്ളത്തില്‍ മുങ്ങി. ഒഴുകിയെത്തിയ വാഹനങ്ങള്‍ കാരണം പലയിങ്ങളിലും സബ്‌വേ അടഞ്ഞു. ചില ഡാമുകള്‍ തകര്‍ന്നതായും റിപോര്‍ട്ടുണ്ട്. ഭൂഗര്‍ഭ ട്രെയിന്‍ ട്രാക്കുകളും വെള്ളത്തില്‍ മുങ്ങി.