മോമോസ് കഴിച്ച് ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു; 25 പേര് ചികിത്സയില്‍
ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വഴിയോരത്തുള്ള ഒരു മോമോസ് സ്റ്റാളില്‍ നിന്ന് വെള്ളിയാഴ്ച കഴിച്ച ഭക്ഷണത്തില്‍നിന്നാണ് ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്
ഹൈദരാബാദ്: ഹൈദരാബാദില്‍ മോമോസ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. രേഷ്മ ബീഗം എന്ന യുവതിയാണ് മരിച്ചത്. 25 പേര് ചികിത്സയിലാണ്. രേഷ്മ ബീഗത്തിനെ നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വഴിയോരത്തുള്ള ഒരു മോമോസ് സ്റ്റാളില്‍ നിന്ന് വെള്ളിയാഴ്ച കഴിച്ച ഭക്ഷണത്തില്‍നിന്നാണ് ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.ഇവര്‍ക്ക് ശനിയാഴ്ച മുതല്‍ ഛര്‍ദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടിരുന്നു.