നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി; മരണം മര്‍ദ്ദനമേറ്റ്

Update: 2024-12-26 09:41 GMT

പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. നന്ദിഗ്രാം ഗോകുല്‍നഗര്‍ പഞ്ചായത്തിലെ 52 കാരനായ മഹാദേബ് ബിഷ്‌ണോയിയുടെ മൃതദേഹമാണ് ബുധനാഴ്ച രാത്രി ബൃന്ദബന്‍ ചൗക്കിലെ മാര്‍ക്കറ്റിനുള്ളിലെ ചായക്കടയ്ക്ക് മുന്നില്‍ കണ്ടെത്തിയത്. മര്‍ദ്ദനമാണ് മരണകാരണമെന്നാണ് പോലിസ് നിഗമനം.

'രണ്ട് കാലുകളും ഒടിഞ്ഞിട്ടുണ്ട്. കൈകളില്‍ മുറിവേറ്റ പാടുകളുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് ഞങ്ങള്‍ക്ക് പരാതി ലഭിച്ചു, അന്വേഷണം ആരംഭിച്ചിട്ടുണ്ട്,' പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബി.ജെ.പി പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.'അദ്ദേഹം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ബിജെപി അനുഭാവികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പാര്‍ട്ടി അംഗം കൊല്ലപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു,' ടിഎംസിയുടെ നന്ദിഗ്രാം 1 ബ്ലോക്ക് പ്രസിഡന്റ് ബപ്പാടിത്യ ഗാര്‍ഗ് പറയുന്നു.

അതേസമയം ടിഎംസിയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ബിജെപി, ബിഷ്‌ണോയിയുടെ മരണം പാര്‍ട്ടിയിലെ ചേരിപ്പോരിന്റെ ഫലമാണെന്നും അതില്‍ ബിജെപിക്ക് പങ്കില്ലെന്നും പറഞ്ഞു.

Tags:    

Similar News