സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിയമവിരുദ്ധമായി സുക്ഷിച്ച 250 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഗോഡൗണുകളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ച 250 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി. സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും വരുന്ന ഭക്ഷ്യശേഖരം കണ്ടെത്തിയത്. അതോറിറ്റിയില്‍ നിന്ന് ലൈസന്‍സ് നേടാത്തതും കാലാവധി അവസാനിച്ചതും വൃത്തിഹീനമായ നിലയില്‍ സൂക്ഷിച്ചതുമായിരുന്നു ഭക്ഷ്യവസ്തുശേഖരം.
നേരത്തെ റിയാദില്‍ നിന്ന് 89 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ സമാന സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. ജിദ്ദയില്‍ കാലാവധി അവസാനിച്ച 6830 ഫ്രോസന്‍ കോഴിമാംസവും പിടിച്ചെടുത്തു.