ട്രയിന്‍ യാത്രക്കാര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ ഭക്ഷണം ലഭ്യമായിത്തുടങ്ങും

Update: 2021-01-31 04:33 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഭക്ഷണവിതരണം ഇന്ത്യന്‍ റയില്‍വേ പുനരാരംഭിക്കുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ഭക്ഷണം ലഭ്യമായിത്തുടങ്ങും. ഐആര്‍സിടിസിയുടെ ഇ കാറ്ററിങ് യൂണിറ്റാണ് യാത്രക്കാര്‍ക്ക് ഭക്ഷണമെത്തിക്കുക.

ഭക്ഷണം വേണ്ടവര്‍ ഫുഡ് ഓണ്‍ ട്രാക്ക് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഓര്‍ഡര്‍ കൊടുക്കണം. ആപ്പ് പ്ലോസ്‌റ്റോറില്‍ ലഭ്യമാണ്.

റിസര്‍വേഷന്‍ ടിക്കറ്റിലെ പിന്‍ആര്‍ നമ്പറും യാത്രയുടെ മറ്റ് വിശദാംശങ്ങളും നല്‍കിയാല്‍ ഭക്ഷണം യാത്രക്കാരുടെ സീറ്റിലെത്തിക്കും. ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ തുടങ്ങി എല്ലാവിധ ഭക്ഷണവും ലഭ്യമാണ്.

Tags:    

Similar News