ആഗസ്റ്റ് ഒന്നു മുതല്‍ വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കും
കുവൈത്ത് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട അതിര്‍ത്തി കുവൈറ്റ് അധികൃതര്‍ തുറക്കുന്നു. ആഗസ്റ്റ് ഒന്നു മുതല്‍ പ്രവേശന വിലക്ക് ഒഴിവാക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിലും പുനപ്പരിശോധനയുണ്ടാകുമോ എന്ന് പ്രവാസികള്‍ ആശങ്കപ്പെട്ടിരുന്നു.
കുവൈത്തില്‍ എത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം.
ഫൈസര്‍, മോഡേര്‍ണ, ആസ്്ട്രസെനക്ക, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് കുവൈത്ത് അനുമതി നല്‍കിയിരിക്കുന്നത്. കൊവിഷീല്‍ഡ് തന്നെയാണ് ആസ്ട്രസെനക്ക.