മുസ്ലിം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ കുഞ്ഞിമാമു മാസ്റ്റര്‍ നിര്യാതനായി
കണ്ണൂര്‍: മുസ്ലിം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റും പ്രമുഖ കര്‍ഷകനുമായ കടാങ്കോട്ടെ കെ കുഞ്ഞിമാമു മാസ്റ്റര്‍ (88) നിര്യാതനായി. പരേതരായ മാടക്കണ്ടി മൂസയുടെയും കേളോത്ത് കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യമാര്‍ എം ആസിയ , എം പി സുബൈദ. മക്കള്‍ ഷംസുദ്ദീന്‍, മര്‍ജാന, അബ്ദുറഷീദ് , ഗഫൂര്‍ ,അഷറഫ്മാസ്റ്റര്‍, നിസാര്‍ , അഫ്‌സത്ത്, മുനീറ, മുഹമ്മദലി , പരേതരായ ശിഹാബ്, നദീറ . ജാമാതാക്കള്‍: അബ്ദുല്‍ സിയാദ്, മൊയ്തീന്‍, മഹമൂദ് ,റിയാസ്, നസീമ, താഹിറ ,ഷബീന, ഷബാന, പി സമീറ. റന്‍സീറ, ടി കെ സമീറ.
സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി , ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറി, എടക്കാട് നിയോജകമണ്ഡലം മുസ്ലിംലീഗിന്റെ ദീര്‍ഘകാല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ചേലോറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ,് ജനറല്‍ സെക്രട്ടറി, കടാങ്കോട് ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് സെക്രട്ടറി, ചേലോറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കാട്ടാമ്പള്ളി നെല്‍കൃഷി സംരക്ഷണ സമിതി ചെയര്‍മാന്‍ -കണ്‍വീനര്‍, ജില്ലാ കാര്‍ഷിക വികസന സമിതി അംഗം, ജില്ലാ ലാന്‍ഡ് ട്രൈബ്യൂണല്‍ കമ്മിറ്റി അംഗം, കടാങ്കോട് ജമാഅത്ത് കമ്മിറ്റി അംഗം , എളയാവൂര്‍സി എച്ച് എം സ്‌കൂള്‍ പി ടി എ പ്രസിഡന്റ്, വാരം മാപ്പിള എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കടാങ്കോട് കബര്‍സ്ഥാനില്‍ കബറടക്കി.