മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഇ ഡിക്കു മുന്നില്‍ നാലാം തവണയും ഹാജരായില്ല

Update: 2021-08-02 09:54 GMT

മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഇ ഡിക്കുമുന്നില്‍ നാലാം തവണയും ഹാജരായില്ല. പകരം ഇ ഡിയുടെ അന്വേഷണം പക്ഷപാതമാണെന്നാരോപിച്ച് ഒരു കത്തയക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് ഇ ഡി ദേശ് മുഖിന് നാലാമത്തെ സമന്‍സ് അയച്ചത്. പണം വെളുപ്പിക്കല്‍ കേസില്‍ നേരിട്ട് ഹാജരായി മൊഴിനല്‍കാനാണ് ദേശ് മുഖിനെ വിളിപ്പിച്ചത്.

മഹാരാഷ്ട്രയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ദേശ്മുഖിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ, പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് പാലന്ദെ എന്നിവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ദേശ് മുഖിന് ആദ്യമായി നോട്ടിസ് അയച്ചത്. അടുത്ത ദിവസം തന്നെ ദേശ്മുഖിന്റെ വസതിയില്‍ റെയ്ഡും നടത്തി.

ബാറുകളില്‍ നിന്ന് പ്രതിമാസം 100 കോടി രൂപ കോഴ വാങ്ങി നല്‍കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നതായി മുംബൈ മുന്‍ പോലിസ് കമ്മീഷണര്‍ വെളിപ്പെടുത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് അനില്‍ ദേശ്മുഖിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി. 

Tags:    

Similar News