ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് അറേബ്യയിലേക്ക് കുടിയേറ്റം തുടങ്ങിയിട്ട് നാലു ലക്ഷം വര്‍ഷം; കണ്ടെത്തലുമായി പുരാവസ്തു വിദഗ്ധര്‍
ആഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലും ദക്ഷിണേഷ്യയിലും കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലും പ്രാചീന ശിലാ യുഗത്തിലാണ് അച്ചൂലിയന്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്
ആഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലും ദക്ഷിണേഷ്യയിലും കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലും പ്രാചീന ശിലാ യുഗത്തിലാണ് അച്ചൂലിയന്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. അച്ചൂലിയന്‍ സാങ്കേതിക വിദ്യ ആദ്യമായി വികസിപ്പിച്ചത് 1.76 ദസലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. വേട്ടക്കും മറ്റും മനുഷ്യന്‍ കരിങ്കല്ല് ചെത്തി മിനുക്കിയുണ്ടാക്കുന്ന ഉപകരണങ്ങളാണിത്. ലോഹങ്ങള്‍ കണ്ടുപിടിക്കുന്നത് വരെ ഇത് തുടര്‍ന്നിരുന്നുവെന്നതാണ് ചരിത്രം.
അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തു അവശിഷ്ടമായി ഗണിക്കപ്പെടുന്നതാണ് ഈ അച്ചൂലിയന്‍ മഴുകള്‍. തബൂക്കിന്റെ പ്രാന്തപ്രദേശത്തുള്ള നഫൂദിലെ ഖല്‍ അമിശാന്‍ എന്ന സ്ഥലം അറേബ്യന്‍ ഉപദ്വീപിലെ സവിശേഷ പുരാവസ്തു പ്രദേശങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ജുബ്ബയില്‍ നിന്ന് മൂന്നു ലക്ഷം വര്‍ഷം പഴക്കമുളള ശിലാ ഉപകരണങ്ങളും ലഭിച്ചിട്ടുണ്ട്.
പിന്നീട് പല ഘട്ടങ്ങളില്‍ ഇതാവര്‍ത്തിച്ചുവെന്നും ഇതുവഴി അറേബ്യന്‍ സാംസ്‌കാരിക വികാസത്തില്‍ ആഫ്രിക്കന്‍ സംസ്‌കാരങ്ങള്‍ പങ്കു വഹിച്ചിരിക്കാമെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു.