എഐ ഉപയോഗിച്ച് ശബ്ദം മാറ്റി തട്ടിപ്പ്: അയൽവാസിയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത് യുവതി

Update: 2024-06-29 12:05 GMT

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ എഐ ഉപയോഗിച്ച് പുരുഷശബ്ദത്തില്‍ സംസാരിച്ച് അയല്‍വാസിയായ സ്ത്രീയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. താനെയിലെ കാശിമിരയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.

പുരുഷനെന്ന വ്യാജേന അയല്‍ക്കാരിയായ സ്ത്രീയെ വിളിച്ച് ആറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത രശ്മികര്‍ ആണ് വ്യാഴാഴ്ച പോലിസ് പിടിയിലായത്. പ്രതിയായ രശ്മികര്‍ തന്റെ അയല്‍ക്കാരിയായ സ്ത്രീയെ പുരുഷനെന്ന വ്യാജേന ഫോണ്‍ വിളിച്ച് വിവിധ ഗഡുക്കളായി 6.6 ലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയുമായിരുന്നു.

വിളിച്ചയാളെ കണ്ടിട്ടില്ലെങ്കിലും വഞ്ചിക്കപ്പെട്ട യുവതി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പണം അടക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍, തനിക്ക് അടിയന്തരമായി പണം ആവശ്യമുള്ളതിനാല്‍, കോളുകള്‍ക്കിടയില്‍ ശബ്ദം മാറ്റാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചതായി പ്രതി പോലിസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും പോലിസ് കേസെടുത്തു.

Tags:    

Similar News